തിരുവനന്തപുരം: ഒരു മാസത്തേയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുടെന്ന് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം.
കോണ്‍ഗ്രസ് വക്താക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകള്‍ക്ക് പോകേണ്ടതില്ലെന്നാണ് എഐസിസി നേതൃത്വം അറിയിച്ചിട്ടുള്ളത്. അതേസമയം കോണ്‍ഗ്രസ് പ്രതിനിധികളെ ടെലിവിഷന്‍ ചര്‍ച്ചകളുടെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എഐസിസി ആവശ്യപ്പെട്ടിട്ടു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
Post Your Comments