KeralaLatest News

വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല- മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍

 

തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന കാര്യത്തിൽ നിലപാട് മാറ്റാന്‍ തയ്യാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.

വിട്ടുവീഴ്ചയില്ല. നവോത്ഥാനം പൂർത്തീകരിക്കാതെ വിശ്രമമില്ല. ശബരിമല യുവതി പ്രവേശന കാര്യത്തിൽ സർക്കാർ എടുത്ത നിലപാട് പൂർണമായും ശരിയാണ്. പത്തൊമ്പതല്ല ഇരുപതിൽ ഇരുപത്തൊന്നു സീറ്റും തോറ്റാലും കേരളം ബംഗാളല്ല സോവിയറ്റ് യൂണിയൻ ആയാലും അതിൽ മാറ്റമില്ല. ഇതിനെ ധാർഷ്ട്യമെന്നോ വിനയമെന്നോ നിങ്ങൾക്ക് ഉചിതം പോലെ വിളിക്കാമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന സി.പി.എം റിപ്പോര്‍ട്ടിനെ തള്ളിയാണ് മുഖ്യമന്ത്രി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ചത്.

https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2051205688342480/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button