Latest NewsIndia

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് 8000 ത്തോളം അതിഥികള്‍ : ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും വലിയ ചടങ്ങാക്കാന്‍ ബിജെപി. എണ്ണായിരത്തോളം അതിഥികളാണ് ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുക. പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും.

ബിംസ്റ്റെക് രാഷ്ട്രത്തലവന്‍മാര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇവരെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍ ;പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വമ്പന്‍ പടതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കന്‍ ഡല്‍ഹിയിലെത്തും.

2014-ല്‍ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിലാണ് ഇത്തവണ എന്‍ഡിഎ അധികാരത്തിലേറിയിരിക്കുന്നത്.
ചായയും ലഘുഭക്ഷണവും ചടങ്ങിനെത്തുന്ന അതിഥികള്‍ക്ക് നല്‍കും. സമൂസയും ചീസ് വിഭവങ്ങളും അടങ്ങിയതാകും ലഘു ഭക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിംസ്റ്റെക് രാഷ്ട്രതലവന്‍മാര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അത്താഴ വിരുന്നൊരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button