പ്രിട്ടോറിയ: രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് സ്ഥാനത്തെത്തിയ സിറിൽ റമഫോസ തന്റെ മന്ത്രിസഭയിലെ വനിത പ്രാതിനിധ്യം അൻപത് ശതമാനമാക്കി ഉയർത്തി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ മന്ത്രിസഭയിലെ പകുതിപ്പേരും വനിതകളാകുന്നത്. ഒപ്പം മന്ത്രിമാരുടെ എണ്ണം 36 ൽ നിന്നും 28 ആയി കുറയ്ക്കാനും റമഫോസ തീരുമാനിച്ചു.
സർക്കാരിന്റെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണിതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം അധികാരമേറ്റ ഉടൻ ഇദ്ദേഹം രാജ്യത്ത് കാർബൺ നികുതി ഏർപ്പെടുത്തിയിരുന്നു. നിശ്ചിത പരിധിയിൽ കൂടുതൽ കാര്ബൺവാതകങ്ങൾ പുറം തള്ളുന്ന വ്യവസായ ശാലകൾക്കും മറ്റുമാണ് നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ദക്ഷിണാഫ്രിക്ക
Post Your Comments