യൂറോപ്പാ ലീഗ് ഫുട്‌ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്‌സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ് നേടിയിട്ടുണ്ട്. എന്നാല്‍ ആഴ്‌സണലിന് ഇതുവരെ ആ ഭാഗ്യമുണ്ടായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായതോടെ ചെല്‍സി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന് യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ ഇന്ന് കിരീടം നേടിയാല്‍ മാത്രമേ ആഴ്‌സണലിന് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കളിക്കാനാകൂ.
പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനക്കാരായും ആഴ്‌സണല്‍ അഞ്ചാം സ്ഥാനക്കാരുമായാണ് ഫിനിഷ് ചെയ്തത്. ഈ സീസണ്‍ രണ്ട് ടീമിനും നിരാശ നല്‍കുന്നതായിരുന്നു. അതുകൊണ്ടു തന്നെ അസര്‍ബൈജാനിലെ ബാകു സ്റ്റേഡിയത്തില്‍ കിരീടം നേടുക തന്നെ വേണം രണ്ടുകൂട്ടര്‍ക്കും. ഈഡന്‍ ഹസാര്‍ഡ്, പെഡ്രോ, കാന്റെ, മാര്‍കസ് അലോണ്‍സോ തുടങ്ങിയ താരങ്ങളെല്ലാം ചെല്‍സിക്ക് കരുത്താണ്. അലക്‌സാണ്ടര്‍ ലെകാസറ്റെ, ഔബമയാങ്, തുടങ്ങിയ താരങ്ങളിലാണ് ഗണ്ണേഴ്‌സിന്റെ പ്രതീക്ഷ.
Post Your Comments