Latest NewsKerala

വിദ്യാഭ്യാസ ലയനം ; ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: വിദ്യാഭ്യാസ ലയനത്തിനായിട്ടുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി, ഡിപിഐ എന്നിവ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കാനായിരുന്നു സർക്കാർ തീരുമാനം.

വിദ്യാഭ്യാസ മേഖലയെ കുളമാക്കാനാണ് പരിഷ്‌കാരങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്‌എസ്‌ഇ, ഡിപിഐ എന്നീ മേഖലയെ ഒന്നിപ്പിക്കുന്നത് ശരിയല്ല. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിന് രണ്ട് മന്ത്രിമാരുളളപ്പോഴാണ് എല്ലാം ഒന്നിന് കീഴിലാക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് രണ്ട് വിദ്യഭ്യാസമന്ത്രിമാരെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റ ഡയറക്ട്രേറ്റിന് കീഴില്‍ കൊണ്ടുവരാന്‍ നിര്‍ദേശിക്കുന്നതാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button