റിയോ ഡി ജനീറോ: ബ്രസീൽ സൂപ്പർ താരം നെയ്മർക്ക് പരിക്ക്. കോപ്പ അമേരിക്കയ്ക്കുള്ള ടീമിന്റെ നായക സ്ഥാനം നഷ്ട്ടമായതിനു പിന്നാലെയാണ് നെയ്മർക്ക് പരിക്കും വില്ലനായത്. കോപ്പ അമേരിക്ക പരിശീലനത്തിന്റെ ഇടയിൽ ഇടതു കാൽ മുട്ടിനാണ് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് നെയ്മർ ഗ്രൗണ്ട് വിട്ടു പോയി.
പരുക്കിൽ നിന്ന് പൂർണ മോചിതനായെങ്കിൽ മാത്രമെ നെയ്മർ ഖത്തറിനും ഹോണ്ടുറാസിനുമെതിരായ സന്നാഹമത്സരങ്ങളിൽ കളിക്ക് എന്നു ബ്രസീൽ ടീം ഫിറ്റ്നസ് കോച്ച് ഫാബിയോ വ്യക്തമാക്കി. ഏപ്രിലിൽ ശസ്ത്രകിയ കഴിഞ്ഞതിന് ശേഷം നെയ്മർക്ക് ക്ലബ് ടീമായ പി എസ് ജിയ്ക്ക് വേണ്ടി നാല് മത്സരങ്ങളെ കളിക്കാനായിരുന്നുള്ളൂ. ജൂൺ പതിനാലിനാണ് കോപ്പ അമേരിക്കയ്ക്ക് തുടക്കമാവുക.
ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ബൊളീവിയയാണ്. ഇവരെ കൂടാതെ വെനസ്വലയും പെറുവുമാണ് ഗ്രൂപ്പ് എ യിൽ ബ്രസീലിനൊപ്പമുള്ളത്.
ജൂൺ 19 നു വെനസ്വലയെയും ജൂൺ 23 പെറുവിനെയും കാനറികൾ ഗ്രൂപ് ഘട്ടത്തിൽ നേരിടും.
Post Your Comments