കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖക്കേസിലെ പ്രതിയായ ആദിത്യന് കോടതി ജാമ്യം അനുവദിച്ചു. എം ടെക് പരീക്ഷ എഴുതേണ്ടതുകൊണ്ട് ജാമ്യം അനുവദിക്കണമെന്ന് ആദിത്യൻ കോടതിയെ അറിയിച്ചിരുന്നു.എറണാകുളം ജില്ലാ കോടതിയാണ് മൂന്നാം പ്രതിയായ ആദിത്യന് ജാമ്യം അനുവദിച്ചത്.
കർദ്ദിനാളിനെതിരെ വ്യജരേഖ ചമച്ചത് ആദിത്യനായിരുന്നു. മെയ് 19നാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കുമെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനും ഉള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, മൊഴി എടുപ്പ് പൂർത്തിയാക്കി കമ്പ്യൂട്ടർ പിടിച്ചെടുത്ത സാഹചര്യത്തിൽ മറ്റെന്തു തെളിവാണ് ശേഖരിക്കാനുള്ളതെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ വിദഗ്ധനായതിനാൽ ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കും എന്ന പ്രോസിക്യൂഷൻ വാദവും കോടതി തള്ളി.
Post Your Comments