ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാ കക്ഷി യോഗം ഇന്ന്. വൈകീട്ട് ആറ് മണിക്ക് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ആകെയുളള 79ല്‍ എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തും എന്നത് നിര്‍ണായകമാവും. കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്ക നിലനില്‍ക്കെയാണ് യോഗം ചേരുന്നത്.
വിമതസ്വരമുയര്‍ത്തിയ രമേഷ് ജാര്‍ക്കിഹോളി, തനിക്കൊപ്പം ആറ് എംഎല്‍എമാര്‍ ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇവര്‍ വിട്ടുനില്‍ക്കുകയാണെങ്കില്‍ കോണ്‍ഗ്രസും ജെഡിഎസും വീണ്ടും സമ്മര്‍ദത്തിലാവും. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളി, ചിക്കബല്ലാപുര എംഎല്‍എ കെ സുധാകര്‍ എന്നിവരാണ് ബി എസ് യെദ്യൂരപ്പയുമായി സംസാരിച്ചത്. മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. രമേഷ് ജാര്‍ക്കിഹോളിക്കൊപ്പമുളള വടക്കന്‍ കര്‍ണാടകത്തിലെ ആറ് എംഎല്‍എമാരെ രാജിവെപ്പിക്കാനും ബിജെപി നീക്കമുണ്ട്. ഇവരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് ഉടന്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments