
ഒമാന്‍: പ്രളയത്തെ തുടര്‍ന്ന് കാണാതായ ഏഷ്യന്‍ കുടുംബത്തിലെ അഞ്ചാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. രണ്ടായഴ്ചയോളമുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ്ഞ്ചാമത്തെ മൃതദേഹം കൂടി കണ്ടെത്തിയതോടെ വാദി ബാനി ഖാലിദില്‍ നിന്ന് കാണാതായ കുടുംബത്തിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതായും പോലീസ് വ്യക്തമാക്കി.
വാദി ബാനി ഖാലിദിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മെയ് 18നാണ് സര്‍ദാര്‍ ഫസല്‍ അഹ്മദിന്റെ കുടുംബത്തെ കാണാതാവുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മാതാപിതാക്കലുടേയും ഭാര്യയുടെയും നാല് വയസുകാരിയായ മകള്‍ സിദ്ര ഖാന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും ഫസലിന്റെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് രണ്ടാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments