തിരുവനന്തപുരം• ആലപ്പുഴയിൽ നടന്ന ബിജെപി കോർ കമ്മറ്റി യോഗവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ബി.ജെ.പി.
ശബരിമല യുവതി പ്രവേശം സംബന്ധിച്ചിട്ടുള്ള സംസ്ഥാന സർക്കാർ നിലപാട്, ജനസേവനത്തിനും വിശ്വാസസംരക്ഷണത്തിനുമുള്ള ഒരു സുവർണ്ണാവസരമായിരുന്നു എന്നതിൽ ബിജെപി സംസ്ഥാന പ്രസിഡന്റും പാർട്ടിയും ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ശബരിമല നിലപാട് സംബന്ധിച്ച് വിമർശനം പോയിട്ട് ഒരു പരാമർശം പോലും യോഗത്തിൽ ഉയർന്നില്ല എന്നതാണ് യാഥാർഥ്യം. സംസ്ഥാന പ്രസിഡന്റിന് എതിരെ യാതൊരു വിമർശനവും ഉയർന്നിരുന്നില്ല. ബിജെപിക്ക് ഉണ്ടായ വോട്ടു വർദ്ധനവിൽ അസ്വസ്ഥതയുള്ള ചില മാധ്യമങ്ങളാണ് ഇങ്ങനെയുള്ള അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചുവിടുന്നതെന്നും ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments