Latest NewsIndia

ബുദ്ധിമാന്ദ്യമുള്ള പതിനാറുകാരനെ ശിക്ഷിച്ചത് സ്വകാര്യഭാഗത്ത് ഇഷ്ടിക കെട്ടിത്തൂക്കി

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ മാനസിക വൈകൃതമുള്ള 16 കാരനോട് കൊടും ക്രൂരത കാട്ടി ബന്ധുക്കള്‍. സ്വകാര്യ അവയവത്തില്‍ ഇഷ്ടിക കെട്ടിത്തൂക്കിയാണ് കുട്ടിയുടെ ബന്ധുക്കള്‍ കൂടിായ പ്രതികള്‍ പതിനാറുകാരന് ശിക്ഷ നല്‍കിയത്.

മെയ് 26 ന് നടന്ന സംഭവത്തില്‍ പരാതിപ്പെട്ട കുട്ടിയുടെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും ആക്രമിക്കപ്പെട്ടു. ഗ്രാമത്തിലെ മറ്റ് കുട്ടികളുമായി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തര്‍ക്കമുണ്ടായെന്നും ഇതിനെ തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇഷ്ടിക കെട്ടി അതിന്റെ വീഡിയോ എടുക്കുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവമറിഞ്ഞ് ചോദിക്കാനെത്തിയ തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും  ഇദ്ദേഹം പറഞ്ഞു.

ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവം ചോദ്യം ചെയ്യാനെത്തിയ  തന്റെ അമ്മയെ ആക്രമിക്കുന്നത് തടഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് തന്നെ മര്‍ദ്ദിച്ചെന്നും കുട്ടിയുടെ സഹോദരിയും പരാതിപ്പെടുന്നു. മാനസിക പ്രശ്‌നമുള്ള കുട്ടിയോട് ചെയ്ത ക്രൂരതയുടെ ദൃശ്യം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button