![](/wp-content/uploads/2019/05/attack.jpg)
ടോക്കിയോ : കുട്ടികള്‍ക്കുനേരെയുണ്ടായ കത്തിയാക്രമണത്തിൽ 3 മരണം, 19 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം.ആക്രമണത്തില്‍ പരിക്കേറ്റ 19 പേരിൽ 13 പേര് കുട്ടികളാണ്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ടോക്കിയോയില്‍നിന്ന് 21 കിലോമീറ്റര്‍ അകലെ കാവാസാക്കിയില്‍ ബസ് കാത്തുനിന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കത്തിയുമായി എത്തിയ അക്രമി ആള്‍ക്കാരെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. അക്രമിയെ പിടികൂടി. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് ഇതേവരെ സൂചന ലഭിച്ചിട്ടില്ല.
Post Your Comments