ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. തന്റെ രാജി കാര്യത്തില്‍ രാഹുലഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ അറിയച്ചു. രാഹുലിനെ രാജിയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക
ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ,സി വേണു ഗോപാലും നടത്തിയ കൂടിക്കാഴ്ച വിഫലമായി. കൂടിക്കാഴ്ചയില്‍ രാഹുല്‍ രാജിക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി. അതേസമയം ഇന്ന് വൈകിട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന വന്‍പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിക്കാനുള്ള തീരുമാനത്തില്‍ രാഹുല്‍ എത്തിയത്. തന്റെ പിന്‍ഗാമിയായി ഒരാളെ കണ്ടെത്താന്‍ രാഹുല്‍ പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അപമാനമായി നിലനില്‍ക്കുന്ന പരാജയം രാഹുല്‍ ഗാന്ധിയെ മാനസികമായി തളര്‍ത്തുകയും അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ അദ്ദേഹം മാറ്റമില്ലാത്ത നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
അധ്യക്ഷസ്ഥാനത്തേക്ക് യോഗ്യനായ ഒരാളെ തെരഞ്ഞെടുക്കുംവരെ ആ പദവിയില്‍ തുടരാനാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. രാഹുലിന്റെ തീരുമാനം മുതിര്‍ന്ന നേതാക്കളില്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അധ്യക്ഷ പദവിയിലേക്ക് പുതിയൊരാളെ നിയോഗിക്കുന്നത് അത്ര എളുപ്പമല്ല എന്നതും പാര്‍ട്ടിക്ക് തലവേദനയാകും. രാഹുലിനെ പിന്തുടര്‍ന്ന് പരാജയമേറ്റുവാങ്ങേണ്ടി വന്ന വിവിധ സംസ്ഥാനങ്ങളിലെ ഉത്തരവാദിത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളും രാജിക്കത്ത് സമര്‍പ്പിക്കുകയും രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments