Election NewsKeralaLatest News

കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കിയെന്നു എം ടി രമേശ് ; സിപിഎമ്മിന്റെ വോട്ട് തങ്ങൾക്ക് ലഭിച്ചു

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും കേരളത്തിൽ എൻഡിഎയ്ക്ക് മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. പാർട്ടി കോർ കമ്മിറ്റി, ഭാരവാഹി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം ടി രമേശ്. ജയിച്ചില്ലെങ്കിലും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കി. സിപിഎമ്മിന്‍റെ പരമ്പരാഗത വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചെന്നും സിപിഎം തോറ്റ മണ്ഡലങ്ങളിൽ അവരിനി തിരിച്ചുവരില്ലെന്നും എം ടി രമേശ് പറ‌ഞ്ഞു.

ബംഗാളും ത്രിപുരയും ഇതിന്റെ തെളിവാണ് . കേരളത്തിലും ഇത് തന്നെ സംഭവിക്കും. സിപിഎമ്മിന്‍റെ വോട്ട് ഇത്തവണ ലഭിച്ചത് ബിജെപിയ്ക്കാണ്. പത്തനംതിട്ട മണ്ഡലത്തില്‍ ബിജെപി മികച്ച നേട്ടമാണ് കൈവരിച്ചത്. ന്യൂനപക്ഷ വർഗ്ഗീയത യുഡിഎഫ് ഈ മണ്ഡലത്തിൽ പ്രയോജനപ്പെടുത്തിയാണ് അവർ ജയിക്കാൻ കാരണം.

ന്യൂനപക്ഷ കേന്ദ്രീകരണമല്ല ഭിന്നിപ്പാകും കേരളത്തിൽ ഉണ്ടാകുക എന്നും ആത്മപരിശോധന നടത്താൻ ന്യൂനപക്ഷ മതവിഭാഗങ്ങൾ തയ്യാറാകണമെന്നും എം ടി രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രതീക്ഷിച്ച വോട്ടുകൾ കിട്ടിയില്ല. മണ്ഡലത്തില്‍ ന്യൂനപക്ഷത്തിന്‍റെ അകൽച്ച പ്രശ്നമായി. തീരദേശ മേഖലയിലും വോട്ട് കുറഞ്ഞു. സിപിഎം യുഡിഎഫിന് വോട്ടുമറിചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button