മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീൽ ബിജെപിയിലേക്ക്. അദ്ദേഹം ജൂൺ ഒന്നാം തീയതി പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ജലസേചന വകുപ്പ് മന്ത്രി ഗിരീഷ് ദത്താത്രേയ മഹാജൻ അറിയിച്ചു.രാധാകൃഷ്ണയുടെ മകൻ സുജയ് വിഖേ പാട്ടീൽ അഹമ്മദ്നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.
ഏപ്രിൽ 25ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം രാധാകൃഷ്ണ വിഖേ പാട്ടീൽ രാജി വെച്ചിരുന്നു.മുംബൈയിലെ മഹാജന്റെ വസതിയിൽ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു തീരുമാനം. തുടർച്ചയായ രണ്ടാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തൊട്ടടുത്ത ദിവസം അദ്ദേഹം ഭാരതീയ ജനത പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് മഹാജൻ വ്യക്തമാക്കി.
Post Your Comments