ബംഗളുരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ജൂണ്‍ പത്തിനപ്പുറം കടക്കില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതവ് കെ.എന്‍. രാജണ്ണ. ഈ സര്‍ക്കാര്‍ ഇപ്പോഴേ തകര്‍ന്നു കഴിഞ്ഞു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു കഴിഞ്ഞാല്‍ പിന്നെ ബിജെപി ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈ സര്‍ക്കാര്‍ അങ്ങേയറ്റം ജൂണ്‍ 10 കടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര റാവുവിനെതിരേയും രാജണ്ണ രൂക്ഷ വിമര്‍ശനമുന്നയിക്കുകയുണ്ടായി.
അതേസമയം വിമത കോണ്‍ഗ്രസ് എംഎല്‍എ രമേശ് ജാര്‍ഖിഹോളി അടുത്തിടെ ബിജെപി ക്യാമ്പിൽ എത്തിയിരുന്നു. ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ സി.പി. യോഗേശ്വര്‍, മല്ലികയ്യ ഗുട്ടേദാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post Your Comments