
തിരുവനന്തപുരം : പഴവങ്ങാടിയിലെ ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായില്ല. അപകട കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് ഇലക്ട്രിക്കൽ വിഭാഗം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ദുരൂഹതകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
തീപിടുത്തമുണ്ടായ സ്ഥാപനങ്ങൾക്ക് സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇതാണോ കടകളിലേക്ക് പടർന്നതെന്നും പരിശോധിക്കുന്നുണ്ട്. സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ ഏഴ് മണിക്കാണ് തീപിടുത്തം തുടങ്ങിയതെന്ന് വ്യക്തമാണ്. ന്നാൽ ഫയർഫോഴ്സിനെ വിവരം അറിയിക്കുന്നത് 10 മണിയോട് കൂടിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച ചെല്ലം അമ്പ്രല്ല മാർട്ടിലും സുപ്രീം ലെതർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലുമായുണ്ടായ തീപിടുത്തത്തിൽ ഒരു കോടി 80 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്. സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും 5 മണിക്കൂർ നീണ്ടു നിന്ന തീ പിടുത്തത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടി ക്കാട്ടി ഫയർഫോഴ്സ് റിപ്പോർട്ട് സമർപ്പിച്ചു.
Post Your Comments