Latest NewsNattuvartha

കൊളുന്തെടുക്കാനാളില്ല; പ്രതിസന്ധിയിലായി കർഷകർ

ഇടുക്കി : കൊളുന്തെടുക്കാനാളില്ല, വേനല്‍മഴയില്‍ പച്ചക്കൊളുന്ത് ഉത്പാദനം കൂടിയെങ്കിലും വില കിട്ടാത്തതും വന്‍കിട തേയില ഫാക്ടറികള്‍ കൊളുന്ത് എടുക്കാത്തതും കര്‍ഷകരെ വലയ്ക്കുന്നു. ടീ ബോര്‍ഡ് മെയ് മാസം നിശ്ചയിച്ച ശരാശരി അടിസ്ഥാന വിലയായ 12.89 രൂപാ നല്‍കാന്‍ ഫാക്ടറികള്‍ തയ്യാറാകുന്നില്ലെന്ന് കർഷകർ പരാതി പറഞ്ഞു . ഓരോ മാസവും പച്ചക്കൊളുന്തിനു നല്‍കേണ്ട അടിസ്ഥാന വില ടീ ബോര്‍ഡ് നിശ്ചയിച്ച് അറിയിക്കുന്നുണ്ടെങ്കിലും ഇത് നടപ്പിലാകുന്നില്ലന്ന പരാതിയും ഉയരുന്നുണ്ട്.

എന്നാൽ ഉദ്പാദനം കുറഞ്ഞ സമയത്ത് വലിയ വില കിട്ടിയിരുന്നു. വില കൊടുത്ത് വെള്ളമെത്തിച്ച് ചെടികള്‍ നനച്ചും മരുന്നുകള്‍ പ്രയോഗിച്ചും ഉദ്പാദനം കൂട്ടിയപ്പോള്‍ അപ്രതീക്ഷിതമായി വില കുത്തനെ ഇടിഞ്ഞത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ശരാശരി അടിസ്ഥാന വില 12.89 യാണെങ്കിലും കിലോയ്ക്ക് 9 രൂപയാണ് പലകര്‍ഷകര്‍ക്കും ലഭിക്കുന്നത്.

പക്ഷേ ഗുണമേന്മ ഇല്ല എന്ന പേരില്‍ കൊളുന്ത് ഫാക്ടറിയില്‍ നിന്നും തിരിച്ചയച്ചതായാണ് പരാതി. ടീ ബോര്‍ഡ് നിശ്ചയിച്ച അടിസ്ഥാന വില കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പീരുമേട് താലൂക്ക് ചെറുകിട തേയില കര്‍ഷക സംഘം പ്രസിഡന്റ് കെ എന്‍ ഷാജി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button