താന്നിയടി: കോടികള്‍ ചിലവിട്ടാണ് കാസര്‍ഗോഡ് പെരിയ താന്നിയടിയിലെ ചെക്ക് ഡാം നിര്‍മ്മിച്ചത്. എന്നാല്‍ ഒരു തുള്ളി വെള്ളം പോലും തടഞ്ഞു നിര്‍ത്താന്‍ ഈ ചെക്ക് ഡാമിന് സാധിക്കില്ല എന്നതാണ് അവസ്ഥ. വെറും നോക്കു കുത്തിയായി നില്‍ക്കുന്ന ഈ ഡാമിന് ചെലവിട്ടിരിക്കുന്നത് മൂന്ന് കോടിയിലധികം രൂപയാണ്. നിര്‍മ്മാണത്തിലെ അപാകതയാണ് പദ്ധതി പാഴാകാന്‍ കാരണമെന്നാണ് ആക്ഷേപം.
രണ്ട് മാസം മുമ്പേ തടയണയില്‍ ഉണ്ടായിരുന്ന വെള്ളം ചോര്‍ന്ന് പോയി. ജലനിധി കിണറിലേക്ക് മറ്റിടത്ത് നിന്നും വെള്ളം പമ്പ് ചെയ്താണ് എത്തിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്നും അടുത്ത വര്‍ഷം മുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നുമാണ് പഞ്ചായത്ത് ഭരണസമിതി പറയുന്നത്.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി വെള്ളം പമ്പ് ചെയ്യുന്നത് താന്നിയടുക്കം പുഴയില്‍ നിന്നാണ്. രണ്ടായിരം കുടുംബങ്ങള്‍ക്ക് ആവശ്യമായ വെള്ളം തികയാതെ വന്നതോടെയാണ് പുഴയില്‍ തടയണ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നബാര്‍ഡ് അനുവദിച്ച മൂന്ന് കോടി പതിനേഴ് ലക്ഷം രൂപയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഒരു തുള്ളി വെള്ളം തടയണയ്ക്ക് തടയാന്‍ സാധിച്ചില്ല.
Post Your Comments