Latest NewsKerala

ഉണ്ണി മുകുന്ദന് പിന്തുണയുമായി വി.മുരളീധരൻ എം പി

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ചതിൽ നടൻ ഉണ്ണി മുകുന്ദന് നേരെയുണ്ടായ സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി വി.മുരളീധരൻ എം പി. ഇന്ന് ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചാണ് വി മുരളീധരൻ തന്റെ പിന്തുണ അറിയിച്ചത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അനുമോദിച്ചതിൽ ഉണ്ണി മുകുന്ദൻ എന്ന യുവതാരത്തിനും അതോടൊപ്പം സംവിധായകൻ മേജർ രവിയ്ക്കുമെതിരെയും ഉണ്ടായ ശക്തമായ സൈബർ ആക്രമണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളർന്നു വരുന്ന അസഹിഷ്ണുതയിൽ നിന്നുണ്ടാകുന്നതാണെന്നു വി മുരളീധരൻ പറഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധമായ ഈ പ്രവണത ഇതിനു മുൻപ് നടൻ ബിജുമേനോനു നേരയും ഉണ്ടായിട്ടുണ്ട്. ജനാധിപത്യ രാജ്യത്തിലെ പൗരൻ എന്ന നിലയിൽ പ്രതികരിക്കാനും അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള സ്വാതന്ത്ര്യം ആർക്കും ഉണ്ടെന്നിരിക്കെ ആ അഭിപ്രായപ്രകടനം നടത്തിയതിനെതിരെ അധിക്ഷേപങ്ങൾ പറയുകയെന്നത് അദ്ദേഹത്തിന്റെ അവകാശങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ്. സമൂഹത്തിൽ പ്രതികരണ ശേഷിയുള്ള യുവാക്കളുടെയും കലാകാരൻമാരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെങ്കിൽ അതിനെതിരെ കേരളീയ പൊതു സമൂഹം ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.ഇത്തരത്തിൽ ഫെയ്സ് ബുക്കിൽ മറഞ്ഞിരുന്ന് അസഹിഷ്ണുത പ്രകടിപ്പികുന്നവർ ഒന്നോർക്കണം, നിങ്ങളുടെ ഫെയ്സ് ബുക്ക് പ്രൊഫൈൽ നിങ്ങൾ തന്നെയാണെന്ന് അദേഹം വ്യക്തമാക്കി.

https://www.facebook.com/VMBJP/posts/2227154880713862?__xts__[0]=68.ARAaHlhR91Gxm2KnDUzpPMynzES6zY33Na2QdCZiLOm8Zu79jN6pnBnMxTbOaSg0jDKdSOuSITzcBIXIWvQG7PhL4LDLfKyQUjosHFnEFgHa0TuqjpLiI2TkNKYRTRhjnguU3vHzP1X7mjlpMm5hHLwfl3sVtNVGHokv7Mzft-4h40T_yr3GYHLq0E71ZYxb-VJShnazw4U8k5hvrF-75C8k6T-cZaH0vYsXd6i9YebIEFtHch_6y–h9Il1Aj3ONe93pxGjsk3Hui-GoeKEYHEyCqrh39rT8FeOZJ_CEFsCl1aH8LuDr0m4yPOjZMbXFTv_jKquuNvq23sYZV9Hc06qjA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button