Latest NewsIndia

ആര്‍എല്‍എസ്പി പിളരുന്നു; എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു

പാറ്റ്‌ന: ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ആര്‍എല്‍എസ്പിക്ക് വീണ്ടും തിരിച്ചടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടെയാണ് പാര്‍ട്ടി വീണ്ടും തിരിച്ചടി നേരിടുന്നത്. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരും ഒരു എംഎല്‍സിയും ഭരണകക്ഷിയായ ജെഡി-യുവില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണിത്.

ലാലന്‍ പാസ്വാന്‍, സുധാംശു ശേഖര്‍ എന്നീ എംഎല്‍എമാരും എംഎല്‍സിയായ സഞ്ജീവ് സിംഗ് ശ്യാമും ആണ് പാര്‍ട്ടി വിട്ടത്. എന്‍ഡിഎ വിട്ട് ആര്‍എല്‍എസ്പി മഹാസഖ്യത്തില്‍ ചേരുന്നതിന് എംഎല്‍എമാര്‍ക്ക് എതിര്‍പ്പായിരുന്നു. അഞ്ച് സീറ്റുകളില്‍ മത്സരിച്ച ആര്‍എല്‍എസ്പി എല്ലായിടത്തും വന്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഉപേന്ദ്ര കുശ്വാഹ രണ്ടു സീറ്റുകളിലായിരുന്നു മത്സരിച്ചത്. നിതീഷ്‌കുമാറുമായുണ്ടായ ഭിന്നിപ്പിനെത്തുടര്‍ന്ന് 2013ലായിരുന്നു കുശ്വാഹ ആര്‍എല്‍എസ്പി രൂപവത്കരിച്ചത്.

shortlink

Post Your Comments


Back to top button