![](/wp-content/uploads/2019/01/priyanka-2.jpg)
റാഞ്ചി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിലേക്കുളള കടന്ന് വരവിനെ സുസ്വാഗതം ചെയ്ത് രാഷ്ട്രീയ ലോക് സമത പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്വാഹ. ഭാരതത്തിന്‍റെ അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണ് ആകേണ്ടതെന്നും അതിനിപ്പോള്‍ അദ്ദേഹം യോഗ്യനാണെന്നും ഉപേന്ദ്ര അഭിപ്രായപ്പെട്ടു.
‘കോണ്‍ഗ്രസിന് അവരുടെ നേതാവിന് തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനാണ് ആര്‍എല്‍എസ്പി ആഗ്രഹിക്കുന്നത്. സമീപകാലത്തായി രാജ്യത്തെ പ്രശ്നങ്ങളെ ഗൗരവകരമായി തന്നെയാണ് രാഹുല്‍ കാണുന്നത്. ഈ കാലയളവിനുള്ളില്‍ അദ്ദേഹത്തിന് നിരവധി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ലോകമെന്താണെന്ന് അദ്ദേഹം മനസിലാക്കി കഴിഞ്ഞു. യുവത്വത്തിന്റെ ആര്‍ജ്ജവമുള്ള രാഹുല്‍ തന്നെ പ്രധാനമന്ത്രിയായി വരണം’-ഉപേന്ദ്ര പറഞ്ഞു.
എന്‍ഡിഎയില്‍ നിന്നും രാജിവെച്ച് യുപിഎയില്‍ ചേര്‍ന്ന മുന്‍ കേന്ദ്ര മന്ത്രി കൂടിയാണ് ഉപേന്ദ്ര കുശ്വാഹ.
Post Your Comments