നരേന്ദ്രമോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന ദിവസം ദീപം തെളിയിക്കാൻ ഉപദേശിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. കരിദിനമാചരിക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ ആഹ്വാനത്തിനെതിരെയാണ് ഇതെന്നാണ് സൂചന.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ: നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.
ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!
Post Your Comments