Latest NewsNattuvartha

പച്ചക്കൊളുന്തിന് അടിസ്ഥാനവില തീരുമാനമായി

മാസാമാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം

പീരുമേട്: പച്ചക്കൊളുന്തിന് അടിസ്ഥാനവില, മേയ് മാസം പച്ചക്കൊളുന്തിനു കിലോയ്ക്ക് 12.89 രൂപ ശരാശരി അടിസ്ഥാനവിലയായി തീരുമാനിച്ചെന്ന് ടീ ബോർഡ്‌ അധികൃതർ അറിയിച്ചു . പച്ചക്കൊളുന്തിനു മാസാമാസം അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം എടുത്തത് .

കൂടാതെ 2015-ൽ പുതുക്കിയ ടീ മാർക്കറ്റിങ് കൺട്രോൾ ഓർഡർ പ്രകാരമാണ് വില നിശ്ചയിക്കുന്നത്. ഓർഡർ പ്രകാരം നിശ്ചയിച്ച വിലയോ പ്രൈസ് ഷെയറിങ് ഫോർമുല പ്രകാരമുള്ള വിലയോ, ഇതിൽ ഉയർന്ന വിലയോ ആണ് ഫാക്ടറി ഉടമകൾ തേയില കർഷകർക്ക് നൽകേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button