ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എത്താനിനി കാത്തിരിപ്പ് കുറച്ച് നാളുകൾ കൂടി മാത്രം, സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നങ്ങള്‍ക്ക് നിറം പകര്‍ന്ന് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി അവതരിപ്പിക്കുന്ന കോന എസ്‍യുവി ഈ ജൂലായ് 9 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതാ കോനയെക്കുറിച്ച് ചില കാര്യങ്ങള്‍
കോനയിൽ സാധാരണ എസ്.യു.വികളുടെ അതേ രൂപഭാവങ്ങള്‍ ,ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്തം ,ചാർജിങ് സോക്കറ്റ് മുൻവശത്ത് ആണ് ഉള്ളത് . നിരത്തിലെത്തുക സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ ആയിട്ടാണ്.
എന്നാൽ കോന സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടും , സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറും ഹൃദയം ആണുള്ളത്. വറും ഒമ്പത് സെക്കൻഡ് കൊണ്ട് സ്റ്റാൻഡേർഡ് കോന പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും , കൂടാതെ ആറ് മണിക്കൂർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ സ്റ്റാൻഡേർഡ് കോന 54 മിനിട്ട് കൊണ്ട് 80 ശതമാനം ചാർജാകും.
കൂടാതെ എക്സ്റ്റൻഡ് കോന 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കും . എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW   ഇലക്ട്രിക് മോട്ടോറും കരുത്തുപകരും
Post Your Comments