Latest NewsSaudi ArabiaGulf

സൗദിയിൽ ഉംറ നിർവഹിച്ച് മടങ്ങവെ വാഹനാപകടം : ഇന്ത്യൻ ദമ്പതികൾക്ക് ദാരുണാന്ത്യം

ദമാം : ഉംറ കഴിഞ്ഞു മടങ്ങിയ ഇന്ത്യൻ ദമ്പതികൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ഫിറോസ് അഹ്‌മദ്‌ (39) ഭാര്യ ഡോ. ആയിഷ(40) എന്നിവരാണ് മരിച്ചത്. നാല് വയസ്സായ മകൻ അബ്ദുൽ റഹീം അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഹാഫർ ബാത്തിനിലേയ്ക്ക് മടങ്ങവെ 250 കീമി അകലെയുള്ള സുൽഫിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്നു. രണ്ടുപേരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹങ്ങൾ അടുത്തുള്ള സുൽഫി സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റി.

പത്ത് ദിവസം മുമ്പാണ് ഇവർ ഉംറ നിർവഹിക്കാൻ എത്തിയത്.ഡോ. ആയിഷ ഹാഫർ ബാത്തിന് സെൻട്രൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭർത്താവ് നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്നു. നിലവിൽ ഭാര്യയുടെ ഫാമിലി വീസയിലാണ് ഇവിടെ എത്തിയത്. വിവാഹത്തിന് മുൻപാണ് ഡോ. ആയിഷ ഇസ്‌ലാം മതം സ്വീകരിച്ചത്. അതേസമയം കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഡോകടർ  ഇവരുടെ കുട്ടിയെ സ്വീകരിക്കാൻ തയാറായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button