തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വരികയാണെങ്കിൽ ശബരിമലയ്ക്ക് വേണ്ടി നിയമനിര്‍മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാര സംരക്ഷണത്തിന് ഒപ്പമാണ് യുഡിഎഫ്. ലോക് സഭ തെരഞ്ഞെടുപ്പിലെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി.അതേസമയം കേരള കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളെ കുറിച്ച് ചർച്ച വന്നപ്പോൾ ആ പാർട്ടിയുടെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കണമെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനേയും യുഡിഎഫ് വിജയത്തേയും സ്വാധീനിച്ച പ്രധാന ഘടകം ശബരിമല തന്നെയാണ്. ഒപ്പം മത ന്യൂനപക്ഷങ്ങളുടെ വോട്ടും യുഡിഎഫിന് അനുകൂലമായെന്ന് യോഗം വിലയിരുത്തി.
ഘടകകക്ഷികൾക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മുന്നണിയെ ബാധിക്കരുതെന്ന് യോഗം നിര്‍ദേശിച്ചു. നിലനിൽക്കുന്ന പ്രശ്നങ്ങള്‍ എത്രയും വേഗം രമ്യമായി പരിഹരിക്കണം .കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചായിരുന്നു മുതിര്‍ന്ന നേതാക്കളുടെ പരാമര്‍ശം. ആലപ്പുഴയിലെ തോല്‍വിയുടെ കാരണങ്ങളെ കുറിച്ച് കോണ്‍ഗ്രസ് വിശദമായി പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Post Your Comments