മസ്‌കറ്റ് : ഒമാനില്‍ ചില ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു. പുകയില ഉല്‍പന്നങ്ങള്‍, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്കാണ് ജൂണ്‍ 15 മുതല്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നത്. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്.
രാജ്യത്ത് പ്രത്യേക നികുതി നിയമം നടപ്പിലാക്കി കൊണ്ടുള്ള സുല്‍ത്താന്റെ ഉത്തരവ് മാര്‍ച്ച് പകുതിയോടെയാണ് പുറത്തിറങ്ങിയത്. ഉത്തരവ് പുറത്തിറങ്ങി 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. പുകയിലയും അനുബന്ധ ഉല്‍പന്നങ്ങളും, ഊര്‍ജ്ജ പാനീയങ്ങള്‍, മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനം വീതവുമാകും സെലക്ടീവ് നികുതി ചുമത്തുക. ഉത്തേജക വസ്തുക്കള്‍ അടങ്ങിയതോ മാനസികമോ ശാരീരികമോ ആയ ഉത്തേജനം പകരുന്ന പാനീയങ്ങളെല്ലാം ഊര്‍ജ്ജ പാനീയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും.
Post Your Comments