കോഴിക്കോട്: മോവോവാദി നേതാവ് സി.പി ജലീലിന്റെ മരണത്തില്‍ പോലീസിനു തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്. പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് കോഴിക്കോട് തിരുവമ്പാടിയില്‍ മോവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചു. സി.പി ജലീലിന്റെ കൊലയാളികളായ പോലീസുകാര്‍ക്ക് ഉചിതമായ സമയത്ത് തിരിച്ചടി നല്‍കുമെന്നാണ് പോസ്റ്ററിലുള്ളത്.
വയനാട് എത്തിയത് പാര്‍ട്ടി ഫണ്ട് സമാഹരണത്തിനു വേണ്ടിയാണെന്നും എന്നാല്‍ ഒരു പ്രകോപനവും ഇല്ലാതെ പോലീസ് ജലീലിനു നേരെ നിറയൊഴിക്കുകയുമായിരുന്നെന്ന് മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു.
അതേസമയം വയനാട്ടിലെ ബത്തേരിയില്‍ സി.പി.ഐ.എം റെഡ് ഫ്ളാഗ് പ്രവര്‍ത്തകര്‍ നേതൃത്വം നല്കുന്ന തൊവരിമല ഭൂസമരത്തിനും മാവോയിസ്റ്റുകള്‍ പിന്തുണ പ്രഖ്യാപിച്ചു. പോലീസിന്റെ കനത്ത നിരീക്ഷണം മറികടന്നാണ് മാവോവാദികള്‍ തിരുവമ്പാടിയിലെത്തി പോസ്റ്ററുകള്‍ പതിച്ചത്.
Post Your Comments