മദ്രാസ് ഹൈക്കോടതിയില്‍ അവസരം. റെസിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.എട്ടാം ക്ലാസ് വിജയം/തത്തുല്യമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസയോഗ്യത. തമിഴ്/ഇംഗ്ലീഷ് ഭാഷകള്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഹൗസ് കീപ്പിങ്/ഫുഡ് ആന്‍ഡ് ബിവറേജ്/ബേക്കറിയില്‍ നേടിയ ഒരുവര്‍ഷത്തെ ക്രാഫ്റ്റ് കോഴ്സും (റെഗുലര്‍) രണ്ടുവര്‍ഷത്തെ പരിചയവും, സാധുവായ എല്‍.എം.വി. ഡ്രൈവിങ് ലൈസെന്‍സും മുൻഗണന യോഗ്യതയിൽപ്പെടുന്നു. എഴുത്തുപരീക്ഷ, പ്രായോഗികപരീക്ഷ, അഭിമുഖം എന്നിവ വഴിയാവും തിരഞ്ഞെടുപ്പ്. 180 ഒഴിവുണ്ട്. എഴുത്തുപരീക്ഷകേന്ദ്രം ചെന്നൈയിലോ മദ്രാസ് ഹൈക്കോടതി നിശ്ചയിക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആയിരിക്കും. പ്രായോഗികപരീക്ഷ ചെന്നൈയിലായിരിക്കും നടത്തുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി : ജൂണ്‍ 12
Post Your Comments