Latest NewsIndia

കർണ്ണാടകയിൽ വലിയ ട്വിസ്റ്റ്: കോണ്‍ഗ്രസ് എംഎൽഎ മാർ ബിജെപി നേതാക്കളെ കണ്ടു

ബെംഗളൂരു: കര്‍ണാടകയിൽല്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സർക്കാരിന് ഭീഷണിയായി വിമത നീക്കം. ലോകസഭാ ഇലക്ഷന്റെ വലിയ പരാജയത്തെ തുടർന്ന് ഇടഞ്ഞുനില്‍ക്കുന്ന രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് ബിജെപി നേതാക്കളെ കണ്ട് ചര്‍ച്ചനടത്തി. രമേശ് ജാര്‍ക്കിഹോളി, ഡോ. സുധാകര്‍ എന്നീ എംഎല്‍എമാരാണ് വീണ്ടും വിമത നീക്കം നടത്തുന്നത്.

ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയുമായിട്ടായിരുന്നു എംഎല്‍എമാരുടെ ചര്‍ച്ച. ഈ കൂടിക്കാഴ്ചയില്‍ പ്രമുഖ ബിജെപി നേതാവ് ആര്‍ അശോകും പങ്കെടുത്തു. കർണ്ണാടകയിൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഭരണം പിടിക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button