തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ശൈലിയാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് മിക്കവരുടേയും അഭിപ്രായം. എന്നാല്‍ തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി.
‘ശൈലി മാറ്റേണ്ട ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത് ആരോഗ്യ വകുപ്പില്‍ നിന്ന് മുഖ്യമന്ത്രി കസേരയിലേക്ക്…നല്ല മാറ്റമുണ്ടാകുമെന്ന്’ അദ്ദേഹം കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക് വന്‍ ജനസമ്മിതി തന്നെയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയാണ് അവരെന്നും നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്.
Post Your Comments