മുംബൈ : ഡിടിഎച്ച് കേബിളുകാര്‍ക്ക് തിരിച്ചടി . വരുന്നു ജിയോ ഹോം ടിവി .. വിശദാംശങ്ങള്‍ ഇങ്ങനെ. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തുമെന്നാണ് അറിയുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സര്‍വീസ് തുടങ്ങുമെന്നാണ്.
ഡിടിഎച്ച്, കേബിള്‍ സര്‍വീസുകളേക്കാള്‍ മികച്ച ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സേവനമായിരിക്കും ജിയോ ഹോം ടിവിയിലൂടെ നല്‍കുക. വിപണിയിലെ ഏറ്റവും പുതിയ ടെക്‌നോളജിയുടെ ഔദ്യോഗിക അവതരിപ്പിക്കല്‍ കൂടിയാകും ജിയോ ഹോം ടിവി. ജിയോ ഹോം ടിവി നിലവിലെ ഡിടിഎച്ച്, കേബിള്‍ സര്‍വീസുകള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ബ്രോഡ്ബാന്‍ഡ് പാക്കേജിനൊപ്പം സൗജന്യമായാണ് ജിയോ ഹോം ടിവി നല്‍കുക. ഗിഗാഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കെല്ലാം ജിയോ ഹോം ടിവിയും ഉപയോഗിക്കാം. ഡിടിഎച്ച്, കേബിള്‍ ടെക്‌നോളജികളില്‍ നിന്ന് ഏറെ മാറ്റമുണ്ടാകും. ഐപിടിവി സര്‍വീസ് രൂപത്തിലാണ് ജിയോ ഹോം ടിവി ലഭിക്കുക. അതായത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമെ ചാനലുകള്‍ കാണാന്‍ സാധിക്കൂ.
ജിയോ ഹോം ടിവിയുടെ സഹായത്തോടെ വോയിസ്, വിഡിയോ കോളുകള്‍ ചെയ്യാനാകും. സ്മാര്‍ട് ടിവിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കും. ജിയോ ഹോം ടിവി വഴി 600 ല്‍ കൂടുതല്‍ ലൈവ് ചാനലുകളാണ് ഓഫര്‍ ചെയ്യുന്നത്. ഒരു മാസം ജിയോ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ 100 ജിബി ഡേറ്റ മതിയാകുമെന്നാണ് കരുതുന്നത്. 600 രൂപയ്ക്കാണ് ഗിഗാഫൈബര്‍ സേവനങ്ങള്‍ നല്‍കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments