Latest NewsIndiaTechnology

ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഇനിയും കുറഞ്ഞേക്കും : വീണ്ടും നടപടിക്കൊരുങ്ങി ട്രായ്

ന്യൂ ഡൽഹി : ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ ഇനിയും കുറഞ്ഞേക്കും. വീണ്ടും നടപടിക്കൊരുങ്ങി ട്രായ്. സേവനദാതാക്കളെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡിടിഎച്ച്, കേബിള്‍ ടിവി മേഖലയില്‍ ട്രായ് വീണ്ടും പുന:ക്രമീകരണത്തിന് തയ്യാറെടുക്കുന്നത്. 2018 ഡിസംബറില്‍ ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുത്ത് കാണാനും അതിനനുസരിച്ച് മാത്രം വരിസംഖ്യ നല്‍കാനുമുളള പദ്ധതി ട്രായി ആരംഭിച്ചെങ്കിലും ഇത് വിതരണക്കാര്‍ അട്ടിമറിച്ചെന്നാണ് പരാതി. ഇത്തരത്തിലുളള പരാതികള്‍ വ്യാപാകമായതോടെയാണ് പുതിയ പുന:ക്രമീകരണ പദ്ധതിക്ക് ട്രായ് ഒരുങ്ങുന്നത്.

Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എല്‍.ഐ.സി. ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡില്‍ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button