ഇലക്ട്രോണിക്‌സ് വിപണി കീഴടക്കാൻ വിലകുറഞ്ഞ ലാപ്‌ടോപ്പുമായി ജിയോ. ഇതിനായി പ്രമുഖ പ്രോസസർ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കോമുമായി ജിയോ ചര്‍ച്ച നടത്തിയെന്നാണ് സൂചന. 4 ജി ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് നേരെത്ത ജിയോ സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു. ഇതേ ലക്‌ഷ്യം തന്നെ മുന്നിൽ കണ്ട് ജിയോ 4ജി ലാപ്‌ടോപ്പുകളാണ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ആപ്പിള്‍ മാക് ബുക്കിനു സമാനമായ ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് ലക്ഷ്യമെന്നും 4 ജി സിമ്മിലൂടെയായിരിക്കും ഈ ലാപ്പുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Also read ;ജിയോയുടെ വരവോടെ രാജ്യത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഇവയൊക്കെ
Post Your Comments