ദുബായ്: സ്വർണത്തോട് കൂടുതൽ പ്രിയം ഇന്ത്യക്കാർക്കെന്ന് ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ട്. സ്വർണ വ്യാപാര രംഗത്ത് നിക്ഷേപം നടത്തിയിട്ടുള്ള 10 രാജ്യക്കാരിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2113 വനിതാ വ്യവസായികളുൾപ്പെടെ 62,125 പേരാണു സ്വർണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ളത്. പാകിസ്ഥാൻ, ബ്രിട്ടൻ, സൗദി, സ്വിറ്റ്സർലൻഡ്, ഒമാൻ, ജോർദാൻ, ബെൽജിയം, യമൻ, കാനഡ രാജ്യങ്ങളാണ് ഇന്ത്യയ്ക്കു തൊട്ടുപിന്നിൽ.
അതേസമയം കഴിഞ്ഞ വർഷം സ്വർണ, വജ്രാഭരണ മേഖലയിൽ 274 ബില്ല്യൺ ദിർഹത്തിന്റെ വിൽപനയാണു നടന്നത്. ആകെ 13,110 തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നതായും ദുബായ് ഇക്കണോമിക്സ് ഡിപ്പാർട്മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
Post Your Comments