Latest NewsKerala

അച്ഛൻ വിടപറഞ്ഞത് അറിയാതെ മകൾ സുമംഗലിയായി ; മരിച്ച എസ്‌ഐയുടെ സംസ്കാരം ഇന്ന്

കൊല്ലം : മകളുടെ വിവാഹത്തിന് തലേദിവസം പാട്ട് പാടുന്നതിനിടെ കുഴഞ്ഞു വീണുമരിച്ച പിതാവിന്റെ സംസ്കാരം ഇന്ന് വൈകീട്ട് നടക്കും. നീണ്ടകര സ്വദേശിയായ എസ് ഐ വിഷ്ണു പ്രസാദാണ് മരിച്ചത്. അച്ഛൻ മരിച്ചതറിയിക്കാതെ മകളുടെ വിവാഹം ഇന്ന് നടത്തിയിരുന്നു

ശനിയാഴ്ച രാത്രി വിഷ്ണുപ്രസാദിന്‍റെ നീണ്ടകര പുത്തന്‍ തുറയിലെ വീട്ടില്‍ വെച്ചായിരുന്നു വിവാഹ സത്കാരം. സുഹൃത്തുക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് വിഷ്ണു പ്രസാദ് ഗാനം ആലപിച്ചത്. നിറ കണ്ണുകളോടെ പാടിത്തുടങ്ങിയ വിഷ്ണുപ്രസാദ് പെട്ടെന്ന് കുഴഞ്ഞ് വീണുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണ കാരണം. കൊല്ലം എആ ക്യാമ്ബില്‍ വിഷ്ണുപ്രസാദിന്‍റെ മൃതദേഹം പൊതു ദര്‍ശനത്തിന് വച്ച ശേഷം വൈകീട്ട് നാലിന് സംസ്കരിക്കും.

പിറ്റേന്ന് ചവറ പരിമണം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച്‌ നടക്കേണ്ട വിവാഹത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. അതിനാല്‍ ബന്ധുക്കള്‍ വിഷ്ണപ്രസാദിന്‍റെ മകള്‍ ആര്‍ച്ചയേയും ഭാര്യ സുഷമയേയും വിവരം അറിയിച്ചില്ല. വിവാഹത്തിന് ശേഷം ആര്‍ച്ച അച്ഛന്‍റെ സുഖ വിവരം തിരക്കി. സുഖം പ്രാപിച്ച്‌ വരുന്നെന്ന ബന്ധുക്കളുടെ മറുപടി കേട്ടാണ് അവര്‍ ഭര്‍തൃ വീട്ടിലേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button