റായ്പൂർ : മാംസം കടത്താരോപിച്ച് ഗോരക്ഷാ പ്രവർത്തകർ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച് മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു.
ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.
റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഫാം തകർക്കുകയുമായിരുന്നു.
Post Your Comments