ഫരിദാബാദ്: ബീഫ് കൈവശംവെച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവം മൂന്നുപേർ പിടിയിൽ. രണ്ടു സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെയാണ് ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നതായും പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഫരീദാബാദിലെ ബാജ്രിയിലായിരുന്നു സംഭവം. പോളിയോ ബാധിച്ച് തളർന്ന കാലുകളുമായി ഓട്ടോറിക്ഷയിൽ ഇറച്ചിക്കച്ചവടം നടത്തിവരികയായിരുന്ന ആസാദിനും കൂട്ടുകാരെയുമാണ് പശുസംരക്ഷകർ മർദ്ധിച്ചത്. ഫത്തേപ്പൂർ താഗയിൽനിന്നും വാങ്ങിയ പോത്തിറച്ചി പഴയ ഫരീദാബാദ് ചന്തയിൽ വിറ്റു. എല്ലാദിവസവും തങ്ങൾ ചന്തയിൽ ഇതാണ് വിൽക്കുന്നതെന്നും ആസാദ് പറഞ്ഞു.
പശുസംരക്ഷകർ തങ്ങൾ സഞ്ചരിച്ച ഓട്ടോ തടഞ്ഞ ശേഷം പശു മാതാവ് ജയ് എന്നും ഹനുമാൻ ജയ് എന്നും വിളിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾ വഴ ങ്ങിയില്ല. ഇതോടെ സംഘം ആക്രമിക്കുകയായിരുന്നെന്നും പോലീസ് എത്തുന്നതുവരെ ആക്രമണം തുടർന്നതായും ആസാദ് പറയുന്നു.
Post Your Comments