ഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രത്ജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അതേസമയം, പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ ആറിന് ചേരും. ഇതിനു പിന്നാലെ 10-ാം തീയതി സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കും.
ചരിത്ര വിജയം നേടിയ ശേഷം ആദ്യമായി മോദി മണ്ഡലത്തിലെത്തിയത് ആഘോഷമാാക്കുകയാണ് അണികള്‍. രാജ്യത്ത് കാവി തരംഗം ശക്തമായി അലയടിച്ചു എന്ന് സൂചിപ്പിക്കുന്നതാണ് മോദിയുടെ വാക്കുകള്‍. ഇന്ത്യയിലെ ബിജെപി വോട്ട് വിഹിതം കൂട്ടാത്ത ഒരു മണ്ഡലം പോലുമില്ലെന്നും വിജയം അണികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. വാരണാസി ട്രേഡ് സെന്ററില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments