Latest NewsKeralaNattuvartha

ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കല്ലേറ് : കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ചാലക്കുടി: ഓടിക്കൊണ്ടിരുന്ന കാറിന് നേരെയുണ്ടായ കല്ലേറില്‍ നിന്നും കുടുംബം കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചാലക്കുടി ഗോൾഡൻ നഗർ കനാൽ റോഡിൽ സന്ധ്യയ്ക്ക് ചാലക്കുടി സ്വദേശി ചന്ദ്രബാബു, കുടുംബ സമേതം കാറിൽ പോകുമ്പോഴാണ് ആക്രമണമുണ്ടയത്. പുറകുവശത്തെ ചില്ല് പൂർണമായും തകർന്നു. പരിസരത്തെ സി സി ടിവി കാമറയിൽ നിന്ന് നാട്ടുകാരനായ മണിയാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായി. പ്രതിയെ പിടികൂടാൻ അന്വേഷണം തുടരുകയാണ്. എന്നാൽ കല്ലെറിയാനുള്ള കാരണം വ്യക്തമല്ല. അതേസമയം അക്രമിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button