Latest NewsIndia

അമ്മയ്‌ക്കൊപ്പം സ്‌കൂളിലെത്തിയ നാലുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയിൽ

ഛണ്ഡീഗഡ്: അമ്മയ്‌ക്കൊപ്പം പിറ്റിഎ മീറ്റിം​ഗിൽ പങ്കെടുക്കാനെത്തിയ നാലുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിലെ സഹായിയും ബസിലെ കണ്ടക്ടറുമായി ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ. പഞ്ചാബ് സംഗ്റൂർ ജില്ലയിലെ ധുരിയിലുള്ള ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ശനിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ മീറ്റിംഗിൽ പങ്കെടുക്കുന്ന സമയത്ത് സ്കൂളിലെ പാർക്കിൽ കളിക്കുകയായിരുന്നു കുട്ടി. തുടർന്ന് കളിക്കാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതി തക്കം നോക്കി കുട്ടിയെ അടുത്തുള്ള മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ സംഭവം ഒന്നും അറിയാതെ മീറ്റിംഗ് കഴിഞ്ഞെത്തിയ അമ്മ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.
പിന്നീട് തുടർച്ചയായി വയറുവേദന അനുഭവപ്പെടുന്നുവെന്ന് കുട്ടി പറയാൻ തുടങ്ങി. ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധ നടപടികളുമായി നാട്ടുകാർ രംഗത്തെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും നിയമപരമായ ശിക്ഷ അയാൾക്ക് വാങ്ങിക്കൊടുക്കുമെന്നും സംഗ്റൂർ എസ്എസ്പി സന്ദീപ് കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button