KeralaLatest News

മോദിയോട് കടുത്ത ആരാധന; ഒടുവില്‍ യുവാവ് ചെയ്തതിങ്ങനെ

മോത്തിഹാരി: നമുക്ക് ചിലരോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആ ആരാധന അതിരുകവിഞ്ഞാലോ. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ബീഹാറില്‍ നിന്ന് പുറത്ത് വരുന്നത്. ആരാധനമൂത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരാണ് യുവാവ് നെഞ്ചില്‍ കുറിച്ചത്. ബിഹാറിലെ മോത്തിഹാരി ജില്ലയിലെ സോനു പട്ടേലാണ് തന്റെ ആരാധനാപാത്രത്തിന്റെ പേര് നെഞ്ചില്‍ കുറിച്ചത്. എന്നാല്‍ പേന കൊണ്ടെഴുതിയോ ടാറ്റൂ ചെയ്‌തോ അല്ല മോദിയുടെ പേര് സോനു നെഞ്ചില്‍ കുറിച്ചത്. വീട്ടിലെ അടുക്കളയില്‍ ഉപയോഗിക്കുന്ന കറി കത്തി ഉപയോഗിച്ച് വളരെ ആഴത്തിലാണ് സോനു മോദിയുടെ പേര് തന്റെ നെഞ്ചില്‍ കുറിച്ചിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി നേടിയ ഉജ്ജ്വ വിജയത്തെ തുടര്‍ന്നാണ് യുവാവ് ഇത്തരമൊരു സാഹസത്തിനൊരുങ്ങിയത്. തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ നാട് മുഴുവനും സോനു മധുരം വിതരണം ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ വിജയം മധുരം വിതരണം ചെയ്ത് മാത്രം ആഘോഷിച്ചാല്‍ പോരെന്ന് സോനു തീരുമാനിച്ചു. ഒരുപാട് ചിന്തിച്ചതിന് ശേഷം തന്റെ ശരീരത്തില്‍ മോദിയുടെ പേര് കുറിച്ചിടാമെന്ന തീരുമാനത്തില്‍ സോനു എത്തുന്നത്. പിന്നീട് ഒന്നും ആലോചിക്കാതെ അടുക്കളയിലെ കത്തി സ്വന്തം നെഞ്ചില്‍ കുത്തി കയറ്റി. നല്ല വേദനയോടെ തന്നെ സോനു തന്റെ നെഞ്ചില്‍ മോദി എന്ന് ഹിന്ദിയില്‍ വലുതായി എഴുതി. മോത്തിഹാരി ജില്ലയിലെ തുര്‍കൗലിയ സ്വദേശിയായ സോനുവിന്റെ സാഹസികത കാണാന്‍ നാട്ടിലെ ജനങ്ങള്‍ മുഴുവനും എത്തിയിരുന്നു.

നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ ഭാവിയെന്നും രാജ്യത്തിനായി മോദി തന്റെ ജീവിതം തന്നെ ത്യജിക്കാന്‍ തയ്യാറായപ്പോള്‍ മോദിക്കായി താന്‍ തന്റെ ജീവിതവും ത്യജിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും മോദി തന്റെ ദൈവമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ സോനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button