ലണ്ടൻ : ലോകകപ്പിൽ ഇന്ന് നടക്കേണ്ടിയിരുന്ന രണ്ടു സന്നാഹ മത്സരങ്ങളും മഴയെ തുടർന്ന് ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരങ്ങളാണ് ഉപേക്ഷിച്ചത്. രണ്ടാം തവണ മഴ തടയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 12.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 95 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴയെത്തിയത്.
ഹാഷിം അംലയും (51)ക്വിന്റണ്‍ ഡി കൊക്കുമായിരുന്നു (37) ക്രീസില്‍. വിന്‍ഡീസിന്റേത് ആദ്യത്തേതും ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തേയും സന്നാഹ മത്സരമായിരുന്നു ഇന്നത്തേത്. ബംഗ്ലാദേശ്- പാക്കിസ്ഥാന്‍ മത്സരത്തിൽ ഒരു ബോൾ പോലും എറിയാൻ സാധിച്ചില്ല. പാക്കിസ്ഥാന് ഇനി സന്നാഹ മത്സരമില്ല. ആദ്യ മത്സരത്തില്‍ അവര്‍ അഫ്ഗാനിസ്ഥാനോട് തോൽവി വഴങ്ങിയിരുന്നു. 28ന് ഇന്ത്യയുമായി ബംഗ്ലാദേശിനു ഒരു സന്നാഹ മത്സരം കൂടിയുണ്ട്. ലോകകപ്പും മഴ മുടക്കുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ
Post Your Comments