തിരുവനന്തപുരം: കുതിച്ചുയർന്ന് പച്ചക്കറി വില, നിത്യോപയോഗ പച്ചക്കറികളുടെ വില ഉയരുന്നു. ബീൻസ്, തക്കാളി, പച്ചമുളക്, കാരറ്റ്, ചെറിയ ഉള്ളി, പാവയ്ക്ക, നാരങ്ങ എന്നിവയുടെ വില 60 കടന്നു. കല്യാണ സീസണും വേനലുമാണ് തലസ്ഥാനത്തെ പഴം പച്ചക്കറി വിപണിയിൽ വിലക്കയറ്റത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ അളവ് ഗണ്യമായി കുറഞ്ഞതും വിലക്കയറ്റത്തിനു പ്രധാന കാരണം.
എന്നാൽ വിപണിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളുടെ വിലയിലും കൂടുതലാണ് നാടൻ പച്ചക്കറികൾക്ക്. നാടൻ തക്കാളിക്ക് വില 80 കടന്നു. നാരങ്ങ കിലോയ്ക്ക് 170 രൂപയാണ് പൊതുവിപണിയിൽ. ഒരു നാരങ്ങയ്ക്ക് ഏഴുമുതൽ പത്തുരൂപ വരെ വിലയുണ്ട്. പച്ചക്കറിവില കൂടിയതോടെ കിറ്റുകളിൽ നൽകുന്നത് പല പച്ചക്കറി വ്യാപാരികളും നിർത്തി. റംസാൻ വ്രതം ആരംഭിച്ചതോടെ പഴവർഗങ്ങളുടെ വിലയും ഉയരുകയാണ്.
Post Your Comments