ഐ.എച്ച്.ആർ.ഡിയുടെ കീഴിലുളള 15 ടെക്‌നിക്കൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ ടെക്‌നിക്കൽ ഹയർസെക്കൻഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം സ്‌കൂളിൽ നിന്നും www.ihrd.ac.inൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട സ്‌കൂളിൽ നേരിട്ട് സമർപ്പിക്കണം.
ഇലക്‌ട്രോണിക്‌സ് അടിസ്ഥാനമാക്കിയ ഫിസിക്കൽ സയൻസ്, ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയൻസ് എന്നീ രണ്ട് ഗ്രൂപ്പുകളാണുളളത്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്കൽ സയൻസ്, എൻജിനീയറിങ്ങ് അനുബന്ധ മേഖലകളിൽ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് മികച്ച അടിത്തറ നൽകും. മെഡിക്കൽ, പാരാമെഡിക്കൽ മേഖലകൾ ലക്ഷ്യമിടുന്നവർക്കാണ് ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ്.
Post Your Comments