Latest NewsIndiaNews

കാറുകളിൽ എയർബാഗ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ എല്ലാ കാറുകളിലും എയർബാഗ് സംവിധാനം നിർബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർദ്ദേശം മുന്നോട്ടുവെച്ചു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്ന സഹയാത്രികനും എയർബാഗ് നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.

Read Also : പ്രതിരോധ വാക്സിൻ സ്വീകരിച്ച നഴ്സിന് ഒരാഴ്ച്ചയ്ക്ക് ശേഷം കോവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കാറപകടങ്ങളെ തുടർന്നുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സഹയാത്രികനുൾപ്പെടെ മുൻ സീറ്റ് യാത്രികർക്ക് എയർബാഗ് നിർബന്ധമാക്കാൻ മന്ത്രാലയം ആലോചിക്കുന്നത്. ഡ്രൈവർ സീറ്റുകളിലേതിനു സമാനമായ രീതിയിൽ മുൻഭാഗത്തെ സഹയാത്രികന്റെ സീറ്റിലും എയർബാഗ് നിർബന്ധമായും ഘടിപ്പിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങൾ 30 ദിവസത്തിനുള്ളിൽ അറിയിക്കണമെന്ന് അധികൃതർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി നിർദ്ദേശം നൽകി.

പുതിയ കാറുകളിൽ അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ എയർബാഗുകൾ നിർബന്ധമാക്കാനാണ് സർക്കാർ തീരുമാനം. പഴയ വാഹനങ്ങൾക്ക് എയർ ബാഗ് ഘടിപ്പിക്കാൻ ജൂൺ മാസം വരെ സമയം അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button