Latest NewsIndia

സൂറത്ത് തീപിടുത്തം: മരണസംഖ്യ ഉയരാന്‍ കാരണം അഗ്നിശമന സേനയുടെ അനാസ്ഥയെന്ന് ആരോപണം

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ 20 വിദ്യാര്‍ത്ഥികളടക്കം 23 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ അഗ്നിശമന സേനയ്‌ക്കെതിരെ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കള്‍. സൂറത്തിലെ സര്‍താന മേഖലയിലെ തക്ഷശിയിലെ നാലു നില കെട്ടിടത്തിനാണ് തീപിടിച്ചത്. വെകിട്ടായിരുന്നു സംഭവം. കെട്ടിടത്തിലെ നാലാം നിലയില്ഡ സ്ഥിതി ചെയ്യുന്ന കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്.

എന്നാല്‍ വലിയ അപകടം നടന്നിട്ടും അഗ്നിശമന സേന സംഭവസ്ഥലത്തെത്താന്‍ വൈകിയെന്നാണ് അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. സംഭവസ്ഥലത്തു നിന്നും വെറും രണ്ട് കി.മീ മാത്രം ദൂരമുണ്ടായിരുന്ന അഗന്ശമന സേന ആസ്ഥാനത്തുനിന്ന് അധികൃതര്‍ എത്താന്‍ 45 മിനിറ്റുകള്‍ എടുത്തുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇതാണ് മരണസംഖ്യ ഉയരാാന്‍ കാരണമായതെന്നും പറയുന്നു.

അപകടത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുട്ടികള്‍ കെട്ടിടത്തില്‍ നിന്നും താഴേയ്ക്ക് ചാടുമ്പോള്‍ അഗ്‌നിശമനസേനാംഗങ്ങള്‍ താഴെ നോക്കിനില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ബഹുനില കെട്ടിടത്തില്‍ കോച്ചിംഗ് സെന്റര്‍ നിര്‍മ്മിച്ചിരുന്നത്. കൂടാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ കോച്ചിംഗ് സെന്റര്‍ ഉടമയായ ഭാര്‍ഗവ് ഭൂട്ടാനിയയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ, ജിഗ്നേഷ് എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ 23 പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button