Latest NewsKerala

ശബരിമയിലെ സ്വര്‍ണവും വെള്ളിയും എവിടെയാണെന്ന് കടകംപള്ളിയും പദ്മകുമാറും പറയണം- അഡ്വ.ആര്‍.എസ് രാജീവ്‌ കുമാര്‍

തിരുവനന്തപുരം•ഭക്തർ നേർച്ചയായി സമർപ്പിച്ച നാൽപത് കിലോ സ്വർണ്ണവും നൂറ് കിലോയിൽ പരം വെള്ളിയും എവിടെയാണ് ഉള്ളത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളിയും ദേവസ്വം പ്രസിഡന്റ് പദ്മകുമാറും പറയാൻ തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ് രാജീവ്‌ കുമാര്‍.

ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് കണ്ടത്തിയ വസ്തുത ഭക്തരെ ഞെട്ടിക്കുന്നതാണ്. മനമുരുകി പ്രാർത്ഥിച്ച് വിശ്വാസികൾ നൽകുന്ന നേർച്ചയുടെ മഹത്വം രക്തസാക്ഷികളുടെ പേരിൽ പോലും കോടികൾ പിരിച്ച് ധൂർത്തടിക്കുന്ന മാർക്സിസ്റ്റ് ദേവസ്വം പരിചാരകർക്ക് മനസ്സിലാകില്ല. സ്വർണ്ണവും വെള്ളിയും കൈയ്യിലാക്കുന്ന ദേവസ്വം ബോർഡ് ശബരിമലയെ പോലും സി.പി.എം ബിനാമികൾക്ക് നൽകുമോ എന്ന് വിശ്വാസി സമൂഹത്തിന് ആശങ്കയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button